മാനന്തവാടി തവിഞ്ഞാലില്‍ കിണറ്റില്‍ പുലി വീണു

 മാനന്തവാടി തവിഞ്ഞാലില്‍ കിണറ്റില്‍ പുലി വീണു


വയനാട്: വയനാട് തവിഞ്ഞാലില്‍ കിണറ്റില്‍ പുലി വീണു. മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. പുലര്‍ച്ചെ ആറു മണിയോടെയാണ് പുലിയെ കിണറ്റില്‍ കണ്ടത്. വനമേഖലയോട് അടുത്തുള്ള വീടാണിത്.

രാവിലെ ടാങ്കിലെ വെള്ളം തീര്‍ന്നതിനാല്‍ മോട്ടോര്‍ ഓണ്‍ ചെയ്തുവെങ്കിലും ടാങ്കിലേക്ക് വെള്ളം എത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ കിണറ്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. മോട്ടറിന്റെ പൈപ്പ് പുലി കടിച്ചുനശിപ്പിച്ച നിലയിലായിരുന്നു. വനംപാലകരെത്തി പുലിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.