ചെറുപുഷ്പ മിഷന്‍ ലീഗ് കൊട്ടിയൂര്‍ ശാഖയുടെ നേതൃത്വത്തില്‍ മിഷന്‍ റാലി നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗ് കൊട്ടിയൂര്‍ ശാഖയുടെ നേതൃത്വത്തില്‍ മിഷന്‍ റാലി നടത്തി


കൊട്ടിയൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കൊട്ടിയൂര്‍ ശാഖയുടെ നേതൃത്വത്തില്‍ മിഷന്‍ റാലി നടത്തി. ശാഖ ഡയറക്ടര്‍ റവ.ഫാ ബെന്നി മുതിരക്കാലായില്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ റവ.ഫാ മനോജ് അമ്പലത്തിങ്കല്‍, മേഖല പ്രസിഡന്റ് റോയി മുഞ്ഞനാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. റാലിക്ക് അസിസറ്റന്റ് വികാരി വിനോയി കളപ്പുര, പ്രസിഡന്റ് ജോയല്‍ കുറ്റിയാനിക്കല്‍, രൂപത റീജിനല്‍ ഓര്‍ഗനൈസര്‍ ജോമോന്‍ മേയ്ക്കല്‍, ശാഖ ഓര്‍ഗനൈസര്‍ റോയി പാറക്കല്‍,
ജോ. ഡയക്ടര്‍ സിസ്റ്റര്‍ മെല്‍വിയ, എസ്.എച്ച് സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍,ശാഖ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.