കേരളാ വൈദ്യുതി മസ്ദൂർ സംഘം ഇരിട്ടി ഡിവിഷൻ സമ്മേളനം

കേരളാ  വൈദ്യുതി മസ്ദൂർ സംഘം ഇരിട്ടി ഡിവിഷൻ സമ്മേളനം ഇരിട്ടി: കേരളാ വൈദ്യുതി മസ്ദൂർ സംഘം (ബി എം എസ് ) ഇരിട്ടി ഡിവിഷൻ സമ്മേളനം മാരാർജി മന്ദിരത്തിൽ നടന്നു. ബി എം എസ് കണ്ണൂർ ജില്ലാ ജോ. സിക്രട്ടറി പി.വി. പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്തു. കെ.കെ. രാജേഷ് അദ്ധ്യക്ഷനായി. ഡിവിഷൻ സിക്രട്ടറി കെ. സതീഷ്‌കുമാർ  റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ടി. ഷാനവാസ്, കെ.എൻ. രഘുകുമാർ, എം.എസ്. അനിൽ കുമാർ, കെ. പ്രിയേഷ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ - കെ.കെ. രാജേഷ് (പ്രസി.), എം.എസ്. അനിൽകുമാർ (വൈസ്.പ്രസി.) , കെ. സതീഷ്‌കുമാർ (സിക്ര.), സി.വി. പ്രതാപചന്ദ്രൻ (ജോ. സിക്ര.), കെ.എൻ. രഘുകുമാർ (ഖജാൻജി).