കൊച്ചി: കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വർണക്കടത്തുകാർ. ദുബായിൽ നിന്നും സ്വർണ്ണം മുക്കിയ തോർത്തുകളുമായി ആണ് ഇത്തവണ യാത്രക്കാരൻ നെടുംബാശ്ശേരിയിൽ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ ഫഹദിൽ നിന്നും സ്വർണ്ണം മുക്കിയ 5 തോർത്തുകൾ പിടിച്ചെടുത്തു. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം, നന്നായി പായ്ക്ക് ചെയ്ത് കടത്താനാണ് ഫഹദ് ശ്രമിച്ചത്.