
വെല്ലിങ്ടൺ: കാലാവസ്ഥാവ്യതിയാനം നേരിടാൻ കന്നുകാലികള്‍ക്ക് ഏമ്പക്ക നികുതി ചുമത്താന്‍ ന്യൂസീലാന്‍ഡ്. ആഗോളതലത്തിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന കന്നുകാലികൾക്ക് ഏമ്പക്കനികുതി ഏർപ്പെടുത്തിയതാണ് പുതിയ തീരുമാനം. ഇത്തരത്തിൽ നികുതി ചുമത്തുന്ന ലോകത്തിലെ ആദ്യരാജ്യമാണ് ന്യൂസീലൻഡ്. മലിനീകരണം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാനുമുള്ള വേറിട്ടപദ്ധതിണ് ഇതെന്നും ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും പ്രധാനമന്ത്രി ജസീൻഡ ആർഡേൺ പറഞ്ഞു.
വളർത്തുമൃഗങ്ങൾ ഏമ്പക്കത്തിലൂടെയും മൂത്രമൊഴിക്കുന്നതിലൂടെയും ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങൾക്കാണ് നികുതി ചുമത്താന്‍ ന്യൂസീലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.. 2025-ഓടെ പദ്ധതി പ്രാബല്യത്തിൽ വരും. നികുതിയിലൂടെ സമാഹരിക്കുന്ന പണം പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണം, കർഷകർക്കുള്ള ഇൻസന്റീവുകൾ തുടങ്ങിയവയിലൂടെ കാർഷികമേഖലയിലേക്കുതന്നെ തിരിച്ച് വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി ജസീൻഡ ആർഡേൺ പറഞ്ഞു.
ന്യൂസീലൻഡ് കന്നുകാലി മാംസം കയറ്റുമതിചെയ്യുന്ന രാജ്യമാണ്. രാജ്യത്ത് ഏകദേശം 10 ദശലക്ഷം കന്നുകാലികളും 26 ദശലക്ഷം ആടുകളുമുണ്ട്. കാർഷിക മേഖലയും കന്നുകാലി വ്യവസായവുമാണ് രാജ്യത്തെ പ്രധാന തൊഴില്‍മേഖലകളില്‍ ഒന്ന്. പുതിയ തീരുമാനം ന്യൂസീലൻഡിലെ കർഷകർക്കിടയിൽ വ്യാപക എതിർപ്പുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി ജസീൻഡ ആർഡേൺ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
New Zealand proposes taxing cow burps to reduce emissions https://t.co/ZjnRYpH3DU
— BBC News (World) (@BBCWorld) October 11, 2022