മണൽ കയറ്റുന്നതിനിടെ ടിപ്പർ മുന്നോട്ടു നീങ്ങി; ലോറിക്കടിയിൽപെട്ട് ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ടിപ്പർ ലോറി മറിഞ്ഞ് ലോറിക്ക് അടിയിൽ കുടുങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം. സാൻഡ് യൂണിറ്റിലാണ് അപകടമുണ്ടായത്.
ടിപ്പറിൽ എം സാൻഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗർത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മുന്ന ആലം എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.