വയനാട്ടിൽ തമിഴ് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ആറുപേർ പിടിയിൽ

(പ്രതീകാത്മക ചിത്രം)
വയനാട് വൈത്തിരിയില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ പൊലീസ് പിടിയിലായി. പ്രതികളായ രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. കല്‍പ്പറ്റ ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നല്‍കിയെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിലേക്കെത്തിച്ച് വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.