ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്
ഇരിട്ടി :ഇരിട്ടി വെൽനസ് ക്ലിനിക്കിന് മുന്നിൽ വെച്ചാണ് അപകടം . കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നി (51) യാണ് മരിച്ചത്. വട്ടറ സ്വദേശിനിയും ലോട്ടറി വില്പനക്കാരിയുമായ സുലോചന (65 )ക്കാണ് പരിക്കേറ്റത് . തലയ്ക്കു പരിക്കേറ്റ ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടക്കുകയായിരുന്നു സുലോചനയെ ഇടിച്ചു തെറിപ്പിച്ച കാർ റോഡരികിൽ തൻ്റെ വാഹനം നിർത്തി വാഹനത്തിനു സമീപം നിൽക്കുകയായിരുന്ന ബെന്നിയെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബെന്നിയെ നാട്ടുകാരും സമീപത്തുള്ളവരും ചേർന്ന് ഇരിട്ടിയിലെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
