കണ്ണൂർ മാടായി കോളേജിൽ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
എസ്എഫ്ഐ നൽകിയ നാല് നാമനിർദേശ പത്രികകൾ വരണാധികാരി തള്ളി. ഇതിനു പിന്നാലെ തെര‍ഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർക്കതിരെ എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു. കെഎസ്‍യു പ്രവർത്തകരും പക്ഷം ചേർന്നതോടെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തി. പൊലീസ് ക്യാമ്പസിലേക്ക് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആലോചനയിലാണെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.