ഇന്ന് നബിദിനം

ഇന്ന് നബിദിനം


പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കൊവിഡ് ഭീതി അകന്നതോടെ ഇത്തവണ മഹല്ലുകൾ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്