കണ്ണൂർ: നബിദിന റാലിക്കിടെ ബൈക്ക് കെട്ടിടത്തിൽ ഇടിച്ച് കണ്ണൂരിൽ വിദ്യാർത്ഥി മരിച്ചു.കണ്ണൂർ കുറുവ യു കെ ബാവ സ്മാരക മന്ദിരത്തിനു സമീപമാണ് അപകടം. കുറുവ പള്ളിക്കു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ റാഫിയുടെ മകൻ റാസിലാണ് മരണപ്പെട്ടത്.നബിദിന റാലിക്കിടെ ബൈക്ക് കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. കുറുവ തറ സ്റ്റോപ്പിനടുത്ത് സി പി എം ഓഫീസ് കെട്ടിടത്തിലാണ് ഇടിച്ചത്.