പാനൂരില്‍ യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

പാനൂരില്‍ യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലവില്‍ കണ്ടെത്തി. വള്ളിയായില്‍ കണ്ണച്ചാല്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് 12 മണിക്കു ശേഷമാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. കൈകളിലും മുറിവുണ്ട്. കഴുത്തിലെയുംകൈയ്യിലേയും ഞരമ്പ് മുറിച്ചാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.

വിഷ്ണുപ്രിയയുടെ അമ്മ തറവാട്ട് വീട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം. ഫാര്‍മിസിസ്റ്റ് ആയ വിഷ്ണുപ്രിയ ഇന്ന് ജോലിക്ക് പോയിരുന്നില്ല. അച്ഛന്‍ വിദേശത്താണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

വീടിനുള്ളിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റും.