അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള ഇരിട്ടി യൂണിറ്റ് സമ്മേളനം

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള ഇരിട്ടി യൂണിറ്റ് സമ്മേളനം

ഇരിട്ടി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള ഇരിട്ടി യൂണിറ്റ് സമ്മേളനം ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.  സംസ്ഥാന പ്രസിഡന്റ് നസീര്‍ കള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി കീഴൂരില്‍ നിന്നും  സമ്മേളനനഗരിയായ ഫാല്‍ക്കണ്‍ പ്ലാസയിലേക്ക്  വര്‍ക്ക് ഷോപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.  യൂണിറ്റ് പ്രസിഡന്റ് പ്രദീപന്‍ പൂന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി റെന്നി കെ മാത്യു, ജില്ല പ്രസിഡന്റ് സി .എഫ്. രാജു, ജില്ല വൈസ് പ്രസിഡന്റ് സണ്ണി മാത്യു, ഇരിട്ടി യൂണിറ്റ് സെക്രട്ടറി കെ. രഞ്ചിത്ത് കുമാര്‍, യൂണിറ്റ് ട്രഷറര്‍ രാജേഷ് കല്ലുമുട്ടി, പി. ആര്‍. രതീഷ്, സന്തോഷ് കോറ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ നിയമ ബോധവത്കരണ ക്ലാസെടുത്തു. 
നിലവിലെ ഇരിട്ടി യൂണിറ്റ് നോര്‍ത്ത്, സൗത്ത് എന്നീ യൂണിറ്റുകളായി വിഭജിച്ചു. നോര്‍ത്ത് പ്രസിഡന്റായി ദിനേശ് വടവതിയേയും, സെക്രട്ടറിയായി സുധീര്‍ ബാബുവിനെയും, ട്രഷററായി ദിനേശ് ബാബുവിനെയും ,വൈസ് പ്രസിഡന്റായി പ്രദീപന്‍ പൂനയെയും ജോയിന്റ് സെക്രട്ടറിയായി എം. വിനോയിയെയും തിരഞ്ഞെടുത്തു. ഇരിട്ടി സൗത്ത് യൂണിറ്റ് പ്രസിഡന്റായി വിനോദ് കുമാറിനെയും, സെക്രട്ടറിയായി പ്രമോദ് കുമാറിനെയും, ട്രഷററായി പി. ഷിബുവിനെയും, വൈസ് പ്രസി. ആയി സന്തോഷ് കോറയെയും, ജോ സെക്രട്ടറിയായി പ്രമോദ് നന്ദയെയും തിരഞ്ഞെടുത്തു.