വള്ളിത്തോട് മഹല്ല് ലഹരി വിമുക്ത കാമ്പയിൻ ഉദ്ഘാടനം നാളെ

വള്ളിത്തോട് മഹല്ല് ലഹരി വിമുക്ത കാമ്പയിൻ ഉദ്ഘാടനം നാളെ
ഇരിട്ടി: ഒന്നിക്കാം ലഹരി വിമുക്ത സമൂഹത്തിനായ് എന്ന സന്ദേശമുയർത്തി വള്ളിത്തോട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിമുക്ത ക്യാമ്പയിൻ ബുധനാഴ്ച  രാത്രി 7 ന് വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  എ ഡി എം കെ.കെ.ദിവാകരൻ പരിപാടി ഉദ്ഘാടനം ചെയ്യും, ലഹരിക്കെതിരെ വാക്കും വരയും എന്ന ബോധവൽക്കരണ പരിപാടിയിലൂടെ ശ്രദ്ധയനായ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നിവർ ക്ലാസ്സെടുക്കും. തുടർന്ന് വിവിധ പരീക്ഷകളിലെ  വിജയികളെ പ്രഫ. ജോസ് ലറ്റ് മാത്യു ആദരിക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന മഹല്ല് ശാക്തികരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിലെ മൊബൈൽ അഡിക് ഷൻ കുറക്കുക, കരിയർ ഗൈഡൻസ്, പി എസ് സി, യു പി എസ് സി കോച്ചിംങ്, പലിശരഹിത സ്വയം സഹായ സംഘം, എ മാരിറ്റൽ പരിശീലനം തുടങ്ങി നിരവധി പദ്ധതികളും ശാക്തികരണ പരിപാടിയുടെ ഭാഗമായി നടക്കും, പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് എം.പി.അബ്ദുൾ ഖാദർ ഹാജി, മുഹമ്മദ്കടാങ്കോട്, ഇബ്രാഹിംക്കുട്ടി വള്ളിത്തോട്, പി.കെ.സമീർ, ഇസ്മായിൽ കീത്തടത്ത്, സി.എച്ച്. കരിം എന്നിവർ പങ്കെടുത്തു.