ആറളം പറമ്പത്തേക്കണ്ടിയിൽ വീട് തകർന്നു

ആറളം പറമ്പത്തേക്കണ്ടിയിൽ വീട് തകർന്നു


ആറളം:  ആറളം പറമ്പത്തേക്കണ്ടിയിൽ വീട് തകർന്നു. ഇന്നലെ പെയ്ത മഴയിൽ പറമ്പത്തേക്കണ്ടിയിലെ കല്ലരിക്കൽ ശശി എന്നയാളുടെ വീടാണ് തകർന്നത്.വീട്ടുകാർ കല്യാണത്തിന് പുറത്ത് പോയതിനാൽ വൻ അപകടത്തിൽ നിന്നാണ്.  കുടുംബം രക്ഷപ്പെട്ടത്.

അപകടത്തെ തുടർന്ന് പഞ്ചായത്തധികൃതരും നാട്ടുകാരും ചേർന്ന് വീട്ടുപകരണങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.