സെൻട്രൽ ജയിലിലെ കഞ്ചാവ് കടത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക മദ്യ -ലഹരി വിരുദ്ധ ഏകോപന സമിതി.

സെൻട്രൽ ജയിലിലെ കഞ്ചാവ് കടത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക
  മദ്യ -ലഹരി വിരുദ്ധ ഏകോപന സമിതി.
 കണ്ണൂർ സെൻട്രൽ ജയിലിലെ  കഞ്ചാവ് മദ്യം ലഭ്യമാകുന്ന സാഹചര്യമൊരുക്കുന്നവർക്കെതിരെ  നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരി വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ  ജയിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
 ജയിൽ കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
 തുടർന്ന് നടന്ന പ്രതിഷേധ  യോഗം സമിതി ചെയർമാൻ സാദിഖ് ഉളിയിൽ  ഉദ്ഘാടനം ചെയ്തു.
 രാജൻ കോരംമ്പത്ത് അധ്യക്ഷത വഹിച്ചു.
ആർട്ടിസ്റ്റ് ശശികല  സ്വാഗതം പറഞ്ഞു.
 ഉമ്മർ    വിളക്കോട്, ദിനു മൊട്ടമ്മൽ, ടി ചന്ദ്രൻ, ദേവദാസ് തളാപ്പ്, പള്ളിപ്രം പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
 സി മുഹമ്മദ് ഇoതിയാസ് നന്ദി പറഞ്ഞു.
 പ്രതിഷേധ മാർച്ചിന് സി കാർത്യാനി ടീച്ചർ, കെ പ്രകാശൻ, കാദർ മുണ്ടേരി, സൗമി ഇസബെൽ, ലളിത എ കെ,  ഷറോസ് സജ്ജാദ് പി എം  എന്നിവർ നേതൃത്വം നൽകി.