കേരള വനവാസി വികാസകേന്ദ്രം കണ്ണൂർ ജില്ലാ കമ്മിറ്റി കാര്യ കർതൃ സംഗമവും ഗൗരവനിധി ജില്ലാ തല ഉദ്ഘാടനവും

കേരള വനവാസി വികാസകേന്ദ്രം കണ്ണൂർ ജില്ലാ കമ്മിറ്റി  കാര്യ കർതൃ  സംഗമവും ഗൗരവനിധി ജില്ലാ തല ഉദ്ഘാടനവും

ഇരിട്ടി : കേരള വനവാസി വികാസകേന്ദ്രം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  കാര്യകർതൃ  സംഗമവും ഗൗരവനിധി ജില്ലാ തല ഉദ്ഘാടനവും ഇരിട്ടി മാരാർജി മന്ദിരത്തിൽ വെച്ച് നടന്നു. വനവാസി കല്യാൺ ആശ്രം അഖില ഭാരതീയ സഹ സംഘടന സെക്രട്ടറി  സന്ദീപ് കവിശ്വർ ഇരിട്ടി ഖണ്ഡ് സംഘചാലക് ഡോ . പി. രാജേഷിൽ  നിന്നും ഗൗരവ നിധി സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ശങ്കരൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി  ജെ. എസ്. വിഷ്ണു, സംസ്ഥാന ജനറൽ സെക്രട്ടറി ഡി. എൽ. സുബ്രഹ്മണ്യൻ, സഹ സംഘടന സെക്രട്ടറി  നാരായണൻ, സംസ്ഥാന ഗോത്രകലാ പ്രമുഖ് പ്രേം സായി, സംസ്ഥാന മഹിളാ പ്രമുഖ് അഞ്ജലി രമേശ്‌, സംസ്ഥാന യുവ ആയാം പ്രമുഖ് അഡ്വ.സുകന്യ കെ സുകുമാരൻ, ജില്ലാ സെക്രട്ടറി സുമേഷ്, ജോയിന്റ് സെക്രട്ടറി രാജാഗോപാലൻ, മഹിളാ പ്രമുഖ് ഷൈനി, ബ്ലോക്ക്‌ വിസ്താരിക വൈഷ്ണവി തുടങ്ങിയവർ നേതൃത്വം നൽകി.