സൗദിയില്‍ വാഹനാപകടം: മദീനയിൽ സിയാറത്തിന് പോയ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു; ഒരാൾക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മദീനയിൽ സിയാറത്തിന് പുറപ്പെട്ട മലപ്പുറം മക്കരപ്പറമ്ബ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
Also Read- സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു
അൽറസിൽനിന്ന് 30 കിലോമീറ്റർ അകലെ നബ്ഹാനിയയിലാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ഹ്യുണ്ടായ് എച്ച് വൺ വാൻ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പടെ വാഹനത്തിൽ 12 പേർ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദിന് സമീപം ഹുറൈംലയിൽ ജോലി ചെയ്തുവരികയായിരുന്നു ഇഖ്ബാലും ഹുസൈനും. ഇഖ്ബാലിന്‍റെ ഭാര്യസഹോദരനാണ് ഹുസൈൻ.