പായം പഞ്ചായത്തിലെസാംസ്കാരിക കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തു

പായം  പഞ്ചായത്തിലെ
സാംസ്കാരിക കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തു 

ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിലെ കുന്നോത്ത്, വിളമന കോളനികളിൽ അംബേദ്കർ സെറ്റിൽമെൻറ് പദ്ധതി പ്രകാരം നിർമ്മിച്ച സാംസ്കാരിക കേന്ദ്രങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
കുന്നോത്ത് കേളൻപീടികയിൽ നടന്ന ചടങ്ങിൽ എംഎൽ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷനായി. പായം പഞ്ചായത്ത് സെക്രട്ടറി പി. കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ  എസ്. സന്തോഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഹമീദ് കണിയാട്ടയിൽ, കെ. എൻ. പത്മാവതി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിംഗ്  കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അശോകൻ, ഷൈജൻ ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സക്കീർ ഹുസൈൻ, കെ. മോഹനൻ, എം. എസ്. അമർജിത്ത്, വി. ബാലകൃഷ്ണൻ, ഡോ. ശിവരാമകൃഷ്ണൻ, അജയൻ പായം, ബെന്നിച്ചൻ മഠത്തിനകം തുടങ്ങിയവർ സംബന്ധിച്ചു.