വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് പി. സതീദേവി

വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് പി. സതീദേവി


ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നു എന്ന് സൂപ്രണ്ട് അറിയിച്ചു. പരാതിക്കാർക്ക് ആവശ്യമായ
നിയമ സഹായം നൽകുമെന്ന് പി. സതീദേവി വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായി റിപ്പോർട്ട്‌ ലഭിച്ചാൽ അനാസ്ഥ കാണിച്ച ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് പി. സതീദേവി പറഞ്ഞു.