ആറളം ഫാമിൽ അനമതിൽ നിർമ്മിക്കണം - സി പി എമ്മിന്റെ കലക്ടറേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്നും നാളെയും

ആറളം ഫാമിൽ അനമതിൽ നിർമ്മിക്കണം - സി പി എമ്മിന്റെ കലക്ടറേറ്റിന് മുന്നിലെ  രാപ്പകൽ സമരം  ഇന്നും നാളെയും
ഇരിട്ടി : ആറളം ഫാമിൽ അനമതിൽ നിർമ്മിക്കണം എന്നാവശ്യപ്പെട്ട്  സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ  കലക്ടറേറ്റിന് മുന്നിൽ  സമരം  ഇന്നും നാളെയും രാപ്പകൽ സമരം നടത്തും. ആന മതിൽ വേണ്ടെന്ന ഉന്നത സംഘത്തിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ചീഫ് സെക്രട്ടറി മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് സി പി എം നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് സി പി എം ജില്ലാ സിക്രട്ടറി എം.വി. ജയരാജൻ സമരം ഉദ്‌ഘാടനം ചെയ്യും. നാളെ വ്യാഴാഴ്ച ഉച്ചക്ക് സമരം അവസാനിക്കും. ആദിവാസികൾ ജില്ലയിലെ ജനപ്രതിനിധികൾ, മറ്റു നേതാക്കൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും. സി പി എം ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യൻ, ഏറിയ സിക്രട്ടറി സക്കീർ ഹുസ്സൈൻ, കമ്മിറ്റി അംഗങ്ങളായ പി.പി. അശോകൻ, കെ.ജി. ദിലീപ്, പി. റോസ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.