രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും,സ്വിഫ്റ്റ് ബസുകളുടെ വേ​ഗപരിധി കൂട്ടിയത് പുനരാലോചിക്കും-മന്ത്രി

രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും,സ്വിഫ്റ്റ് ബസുകളുടെ വേ​ഗപരിധി കൂട്ടിയത് പുനരാലോചിക്കും-മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് . എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും .