കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു

കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു



കണ്ണൂര്‍: പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. ജാമ്യത്തിലിറങ്ങിയതിനു ശേഷം അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയാണ് കണ്ണൂര്‍ സ്വദേശിയായ 15 കോകാരിയെ ജിതേഷ് പരിചയപ്പെടുന്നത്. ധര്‍മ്മശാലയ്ക്ക് സമീപമുള്ള പമ്പ് ഹൗസിലേക്ക് പിടിച്ചു കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

ജനുവരി 28 ന് 15 വയസ്സുകാരിയെ തട്ടിെക്കാണ്ട് പോയ കേസില്‍ അറസ്റ്റിലായ ജിതേഷിന് കര്‍ശന വ്യവസ്ഥകളോടെയാണ് ഈ മാസം 26ന് കോടതി ജാമ്യം അനുവദിച്ചത്. ജിതേഷ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന കോടതിയുടെ കര്‍ശന നിബന്ധന ഉണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ജിതേഷ് ധര്‍മശാലയില്‍ എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്