
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്. പാലായിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ എന്ന ഫ്‌ലക്‌സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേര്‍ത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും തരൂര്‍ കഴിഞ്ഞ ദിവസം അത് തള്ളിയിരുന്നു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികള്‍ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തിരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് നേതാക്കള്‍ ഖാര്‍ഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാര്‍ഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിന്റെ പ്രചാരണം.
അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി പ്രചരണത്തില്‍ സജീവമാണ് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും അദ്ദേഹം ഖാര്‍ഗെയ്ക്കൊപ്പം പ്രചാരണം നടത്തും