തലശ്ശേരി: തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആക്രമിച്ചത് എന്ന് ആർഎസ്എസുകാർ ആരോപിച്ചു.

തലശ്ശേരി നായനാർ റോഡിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ജില്ലാ വർക്കിംഗ് പ്രസിഡണ്ടും മറ്റ് പ്രവർത്തകരും ചേർന്നാണ് ആർ എസ് എസ് ബിജെപി പ്രവർത്തകരെ ആക്രമിച്ചത് . ഗുരുതരമായി വെട്ടേറ്റ ഷിനോജ് (38) റിജിൽ(42) ബാബു (50)എന്നിവരെ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.