സംസ്ഥാന സ്കൂൾ കായികമേള - വോളിബോൾ വിഭാഗത്തിൽ പടിയൂരിന് മികച്ച നേട്ടം.

സംസ്ഥാന സ്കൂൾ കായികമേള - വോളിബോൾ വിഭാഗത്തിൽ പടിയൂരിന് മികച്ച നേട്ടം.

ഇരിട്ടി: കണ്ണൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ വോളിബോൾ വിഭാഗത്തിൽ പടിയൂരിന് മികച്ച നേട്ടം.
സീനിയർ വിഭാഗം ജേതാക്കളായ തൃശൂർ ടീമിൽ പടിയൂർ സ്വദേശി അനന്ദു, സീനിയർ വിഭാഗത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച് അഭിരാം, സീനിയർ പെൺകുട്ടികളുടെ വിഭാഗം റണ്ണറപ്പായ കണ്ണൂർ ടീമിൽ പടിയൂർ സ്വദേശി രേവതി, (രേവതിക്ക് നാഷനൽ സെലക്ഷൻ ലഭിച്ചു), സബ്ജുനിയർ റണ്ണറപ്പായ തൃശൂർ ടീമിൽ നിടിയോടി സ്വദേശി അമൽദേവ്, പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച് അരുണിമ എന്നിവരും മികച്ച പ്രകടനം നടത്തി.
കഴിഞ്ഞദിവസം സമാപിച്ച നവോദയ കായികമേളയിൽ ഹൈദരാബാദ് റീജിയനെ പ്രതിനിധീകരിച്ച് ചടച്ചിക്കുണ്ടം സ്വദേശി ആദിഷും പങ്കെടുത്തിരുന്നു. കൊവിഡിന് ശേഷം നടന്ന ആദ്യ സ്കൂൾ കായികമേളയാണ് ഇത്. ചടച്ചിക്കുണ്ടം മൈതാനിയിൽ പരിശീലനം നടത്തി വന്നവരായിരുന്നു പടിയൂരിലെ അഭിമാന താരങ്ങളായ ഇവർ എല്ലാവരും .