പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കാര്യക്ഷമമാക്കണം - പെൻഷനേഴ്‌സ് അസോസിയേഷൻ
ഇരിട്ടി: പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറസ് പദ്ധതി കാര്യക്ഷമായി നടപ്പിലാക്കണമെന്നും ക്ഷാമബത്താ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ആറളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സി . വി. കുഞ്ഞനന്തൻ, പി.വി. അന്നമ്മ ടീച്ചർ, എം.എം. മൈക്കിൾ, ജോർജ് തോമസ് , കെ.ജെ. തോമസ് , പി.ടി. വർക്കി, ജാൻസി ടീച്ചർ, ഷൈനി എം. പീറ്റർ , മേരിക്കുട്ടി തോമസ്, പി. സി. വർഗ്ഗീസ് , പി.വി. ജോസഫ് എന്നിവർ സംസാരിച്ചു.