ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം

ഇരിട്ടി: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ മുഖ്യധാരയിലുള്ള ആവശ്യങ്ങളില്‍ അവസരോചിതമായി പ്രവര്‍ത്തിച്ചും പൊതുജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങളില്‍ പരിഹാരമാംവിധം സേവനസന്നദ്ധരായി പ്രവര്‍ത്തിച്ചും കേരളത്തിലെ പതിനായിരത്തിലധികം വരുന്ന പ്രൈവറ്റ് ബാങ്കുകള്‍ ജനജീവിതത്തിലും ഹൃദയങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സംഘടന  നേരിടുന്നതും കാലികവുമായ പ്രശ്‌നങ്ങളെ സര്‍ക്കാരിന്റെ  ശ്രദ്ധയില്‍ പെടുത്തുവാന്‍ തന്നാല്‍ കഴിയും വിധം ശ്രമിക്കുന്നതാണെന്നും അസോസിയേഷന്റെ ജനോപകാരപ്രദവും സേവനസന്നദ്ധമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചും അദ്ദേഹം സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ്, ജനറല്‍ സെക്രട്ടറി കെ.കെ.ഗോപു, ട്രഷറര്‍ ജയചന്ദ്രന്‍ മറ്റപ്പള്ളി, സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി.കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.ജെ.സുനില്‍കുമാര്‍, സെക്രട്ടറി ഡോ.ബിനീസ് ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് ബാബു,  ട്രഷറര്‍ സെബാസ്റ്റ്യന്‍ തോമസ്, വൈസ് പ്രസിഡന്റുമാരായ വിജോയ് വര്‍ഗ്ഗീസ്,  ഫ്രാന്‍സിസ് തൈപ്പാടത്ത് എന്നിവര്‍ പ്രസംഗിച്ചു.