മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്ന് മരണം

മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്ന് മരണം


മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. മഹാരാഷ്ട്ര പാൽഘറിൽ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേൽക്കൂര തെറിച്ചുവീണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.