ലഹരിക്കെതിരെ സ്നേഹ മതിൽ സംഘടിപ്പിച്ചു

ലഹരിക്കെതിരെ സ്നേഹ മതിൽ സംഘടിപ്പിച്ചു

ഉരുവച്ചാൽ: ” ലഹരിക്കെതിരെ കൈകോർക്കുക “എന്ന പ്രമേയത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ്‌ ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപെയ്‌നിന്റെ മട്ടന്നൂർ മണ്ഡലം തല ഉദ്ഘാടനം ശിവപുരത്ത് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്‌ദുൽ ജബ്ബാർ നിർവഹിച്ചു…

എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി അധ്യക്ഷത വഹിച്ചു.
മാലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് താജുദ്ധീൻ സ്വാഗതവും അസീസ് ശിവപുരം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു…
ശംസുദ്ധീൻ കൂടാളി നന്ദി പറഞ്ഞു മാങ്ങാട്ടിടം പഞ്ചായത്ത്‌ സെക്രട്ടറി ഷഫീഖ് മട്ടന്നൂർ , മുൻസിപ്പൽ പ്രസിഡന്റ് ശംസുദ്ധീൻ കയനി എന്നിവർ സംബന്ധിച്ചു.