ജീവനക്കാരന്‍റെ അശ്രദ്ധ; സൗദിയില്‍ നഴ്സറി വിദ്യാര്‍ഥി ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു

ജീവനക്കാരന്‍റെ അശ്രദ്ധ; സൗദിയില്‍ നഴ്സറി വിദ്യാര്‍ഥി ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചുജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ഖ​ത്വീ​ഫി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്കൂള്‍ ബസിനുള്ളില്‍ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ന​ഴ്സ​റി വി​ദ്യാ​ർഥി​യാ​യ ഹ​സ​ൻ ഷാ​ഷിം അ​ൽ-​ഷു​ല ആ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ മൂ​ലം സ്കൂ​ൾ ബ​സി​നുള്ളില്‍ അ​ക​പ്പെ​ട്ട​തി​നാ​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​യിരുന്നു സം​ഭ​വം. ബ​സി​നുള്ളില്‍ കു​ട്ടി​യു​ള്ള​ കാര്യം ഡ്രൈവര്‍ ശ്ര​ദ്ധി​ക്കാ​ത്ത​തിനാ​ലാ​ണ് അ​പ​ക​ട​മു​ണ്ടായ​തെ​ന്ന് കി​ഴ​ക്ക​ൻ മേ​ഖ​ല വി​ദ്യാ​ഭ്യാ​സ വ​ക്താ​വ് സ​യി​ദ് അ​ൽ ബാ​ഹി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല വി​ദ്യാ​ഭ്യാ​സ, സുരക്ഷാ വകുപ്പുകള്‍  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.