ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കും: ജില്ലാ കലക്ടര്‍

ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കും: ജില്ലാ കലക്ടര്‍



കണ്ണൂർ:-ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍. അക്രമങ്ങള്‍ തടയാന്‍ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ കാവലിന്റെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ കണ്ണൂര്‍ ജില്ലയില്‍ 30 പേര്‍ക്കെതിരെ കാപ്പ ചുമത്തി. ഇതില്‍ 27 പേരെ അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തുന്നതിന് മുമ്പ് സബ് കലക്ടര്‍, ആര്‍ ഡി ഒ ഓഫീസുകളില്‍ നിന്നും ചെയ്യേണ്ട നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ, എ ഡി എം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.