​കൂത്തുപറമ്പിൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

​കൂത്തുപറമ്പിൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു


കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം തരം വിദ്യാർത്ഥി പുറക്കളത്തെ കുനിയിൽ ഹൗസിൽ കെ.മുഹമ്മദ് നിദാൽ( 14 ) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. തൃക്കണ്ണാപുരം ശ്രീനാരായണ വായനശാലക്ക് സമീപത്തെ വയലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം. നീന്തൽ വശമില്ലതിരുന്ന നിദാൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തിയാണ് പുറത്തെടുത്ത്. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുനിയിൽ ഹൗസിൽ മുസ്തഫയുടെയും നസീറയുടെയും മകനാണ്.