അടിച്ചു മോനേ 20 കോടി...! ക്രിസ്‌മസ്-പുതുവത്സര ബമ്പർ ഈ ടിക്കറ്റിന്...
ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്.
തിരുവനന്തപുരം:മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്‌മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത്. XC138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. ആരായിരിക്കും ആ ഭാഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.
ഈ വർഷം റെക്കോഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 55 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റ് പോയത്. ബമ്പറിൻ്റെ സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റ് വിറ്റത്. 400 രൂപയാണ് ടിക്കറ്റ് വില.
സമ്മാന അര്‍ഹമായ ടിക്കറ്റുകള്‍ ഇതാ....
- ഒന്നാം സമ്മാനം: 20 കോടി രൂപ.
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്.
- മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്.
- നാലാം സമ്മാനം: 3 ലക്ഷം രൂപ വീതം 20 പേർക്ക്.
- അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 20 പേർക്ക്.
- സമാശ്വാസ സമ്മാനം: 1 ലക്ഷം രൂപ വീതം 9 പേർക്ക്.
- ഇതിനുപുറമെ 5000, 2000, 1000, 500, 400 രൂപയുടെ നിരവധി ചെറിയ സമ്മാനങ്ങളുമുണ്ട്.
- സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറിലെ വ്യത്യസ്‌ത സീരിസുകള്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. ഇത് ഒമ്പത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500, 400 വീതം സമ്മാനങ്ങളുമുണ്ട്.
