ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ ബിരുദദാന ചടങ്ങും അവാർഡ് വിതരണവും നടത്തി.

ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ ബിരുദദാന ചടങ്ങും അവാർഡ് വിതരണവും നടത്തി.

ഇരിട്ടി: ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ ബിരുദദാന ചടങ്ങും  സർവകലാശാല ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ഉയർന്ന റാങ്കോടെ പ്രവേശനം നേടിയ  വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി.    അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ  സി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ സിൻഡിക്കറ്റ് മെമ്പറും മുൻ പ്രിൻസിപ്പലുമായ ഡോ. എം.ജെ. മാത്യു ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  പ്രിൻസിപ്പൾ ഡോ. ഷിജോ എം. ജോസഫ്, കെ.വി. പ്രമോദ് കുമാർ, ഡോ. ആർ. ബിജുമോൻ,  ടി.ഒ. മാത്യു, ഡോ. റജി പായിക്കാട്ട്, എം .കെ . വിനോദ്, എൻ. സത്യാനന്ദൻ  എന്നിവർ പ്രസംഗിച്ചു