തില്ലങ്കേരിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

തില്ലങ്കേരിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി 

ഇരിട്ടി:  അഡീഷണൽഐ സി ഡി എസ്സും, തില്ലങ്കേരി ഗ്രാമപഞ്ചായത്തും ചേർന്നു നടത്തുന്ന ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടി നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് തില്ലങ്കേരി പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട്  പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ പി.കെ. രതീഷ്  അദ്ധ്യക്ഷനായി.   സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.വി. ആശ, വി.വിമല, മെമ്പർമാരായ എൻ. മനോജ്, പി.ഡി. മനീഷ, ആയുർവേദ ഡോക്ടർ സനില എന്നിവർ സംസാരിച്ചു.  ഐ സി  ഡി എസ് സൂപ്പർവൈസർ എം.  പ്രസന്നകുമാരി സ്വാഗതവും, എസ്.പി . ബിന്ദു  നന്ദിയും  പറഞ്ഞു.