കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡില്‍ വാഹനാപകടം

കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡില്‍ വാഹനാപകടം

കൊട്ടിയൂര്‍: പാല്‍ച്ചുരം റോഡില്‍ വാഹനാപകടം. വയനാട്ടില്‍ നിന്നും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം. പരിക്കേറ്റവര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.