കൊല്ലം കൊട്ടാരക്കരയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; അഭിഭാഷകന് വെടിയേറ്റു

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. ഇന്നലെ രാത്രി സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് അഭിഭാഷകനായ മുകേഷിന് എയര്‍ഗണ്ണില്‍നിന്നും വെടിയേറ്റത്. വെടിയുതിര്‍ത്ത സുഹൃത്ത് പ്രൈം അലക്‌സിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.