ബന്ധുക്കൾ തമ്മിൽ വഴി തർക്കം, കണ്ണൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടുംബം


ബന്ധുക്കൾ തമ്മിൽ വഴി തർക്കം, കണ്ണൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടുംബം
കണ്ണൂര്‍: അയല്‍വാസിയും ബന്ധുവുമായ വീട്ടുകാർ വഴിയടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കീഴാറ്റൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ഒരു കുടുംബം. നാരായണനെന്ന ആളുടെ വീടിന് മുന്നില്‍ അയല്‍വാസി ബൈജുവാണ് മതില്‍ കെട്ടി വഴിയടച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ നാരായണന്‍റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന മകന്‍ വീടിന് മുന്നില്‍ ഗേറ്റ് കെട്ടിയപ്പോള്‍ തന്‍റെ നടവഴി മുട്ടിയെന്നും അതുകൊണ്ടാണ് മതില്‍ കെട്ടിയതെന്നും ബൈജുവും വിശദീകരിച്ചു.