കോഴിക്കോട് ആള്‍ദൈവത്തിന് നേരെ പ്രതിഷേധം,ആശ്രമത്തിലേക്ക് വന്ന വാഹനങ്ങളുടെ ചില്ലടിച്ച് തകര്‍ത്ത് നാട്ടുകാര്‍

കോഴിക്കോട് ആള്‍ദൈവത്തിന് നേരെ പ്രതിഷേധം,ആശ്രമത്തിലേക്ക് വന്ന വാഹനങ്ങളുടെ ചില്ലടിച്ച് തകര്‍ത്ത് നാട്ടുകാര്‍

കോഴിക്കോട്: കായണ്ണയിൽ ആൾദൈവത്തിന് നേരെ പ്രതിഷേധം. ചാരു പറമ്പിൽ രവി എന്ന ആള്‍ദൈവത്തിന് എതിരെയാണ് പ്രതിഷേധം. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ചോറോട്,  പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞ് ചില്ലടിച്ച് തകർത്തത്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പൊലീസ് കേസെടുത്തിരുന്നു