പേരാവൂരിൽ നിരോധിത പുകയില ഉത്പന്നം വിറ്റ ഓട്ടോഡ്രൈവർ അറസ്റ്റിൽ;ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു

പേരാവൂരിൽ നിരോധിത പുകയില ഉത്പന്നം വിറ്റ ഓട്ടോഡ്രൈവർ അറസ്റ്റിൽ;ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു

പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് പേരാവൂരിലെ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.പേരാവൂർ സ്വദേശി സാജിദിനെയാണ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചത്.ഓട്ടോറിക്ഷ കോടതിയിൽ ഹാജരാക്കുമെന്നും ഓട്ടോറിക്ഷക്ക് സ്റ്റാൻഡിൽ അനുവദിച്ച പെർമിറ്റ് നമ്പർ റദ്ദാക്കാൻ പഞ്ചായത്തിന് നിർദേശം നല്കുമെന്നും പോലീസ് അറിയിച്ചു.പേരാവൂർ എസ്.എച്ച്.ഒ എം.എൻ ബിജോയിയും സംഘവുമാണ് പരിശോധന നടത്തിയത്.