ലഹരിക്കെതിരെ നവകേരള മുന്നേറ്റം: പ്രചാരണ പരിപാടികൾക്ക് തുടക്കം

ലഹരിക്കെതിരെ നവകേരള മുന്നേറ്റം: പ്രചാരണ പരിപാടികൾക്ക് തുടക്കം

ഇരിട്ടി: മയക്കുമരുന്നിനെതിരെ നവം: 1 വരെ നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന സന്ദേശവുമായി ആരംഭിക്കുന്ന പ്രചാരണ ബോധവൽക്കരണ പരിപാടി വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം.ബാബു മുഖ്യ ഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ പദ്ധതി വിശദീകരിച്ചു. സിവിൽ എക്സെസ് ഓഫിസർ സി. സനേഷ് ബോധവത്ക്കരണ ക്ലാസെടുത്തു. അധ്യാപകരായ ഷൈനി യോഹന്നാൻ, പി.വി. ശശീന്ദ്രൻ, കെ.വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു.