കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ യുവതി മരിച്ചു; മരുന്നുമാറി കുത്തിവെച്ചതെന്ന് ബന്ധുക്കൾ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ യുവതി മരിച്ചു; മരുന്നുമാറി കുത്തിവെച്ചതെന്ന് ബന്ധുക്കൾകോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധു (45)ആണു മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ഭർത്താവ് രഘുവും ബന്ധുക്കളും ആരോപിച്ചു.

ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് മരണം സംഭവിച്ചു.

മരുന്ന് മാറി കുത്തിവെച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മോർച്ചറിക്ക് മുമ്പിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. ഇന്നലെയാണ് സിന്ധുവിനെ പനിബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.