തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശികയും ഡി.എ കുടിശ്ശികയും അനുവദിക്കണം- കെ.എസ്.എസ്.പി.എ

തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശികയും ഡി.എ കുടിശ്ശികയും അനുവദിക്കണം- കെ.എസ്.എസ്.പി.എ

ഇരിട്ടി: തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശികയും ഡി.എ കുടിശ്ശികയും അനുവദിക്കണമെന്നും മെഡിസിപ്പ് പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നും സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിട്ടി മണ്ഡലം വാർഷിക യോഗം ആവശ്യപ്പെട്ടു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി ഇഗ്നേഷ്യസ് അധ്യക്ഷതവഹിച്ചു. പുതിയ അംഗങ്ങളെ സംസ്ഥാന സെക്രട്ടറി പി.സി വർഗീസ് അനുമോദിച്ചു. നേതാക്കളായ സി.വി. കുഞ്ഞനന്തൻ, എൻ.മോഹനൻ, എം.എം. മൈക്കിൾ, പി.പി. നളിനാക്ഷൻ, ചാത്തുക്കുട്ടി മാസ്റ്റർ, പി.രാജൻ, പി.ടി. വർക്കി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ :ഷാജി ഇഗ്നേഷ്യസ്(പ്രസി), പി.രാജൻ (സിക്ര ), പി.പി. നളിനാക്ഷൻ (ഖജാൻജി).