ഒരു ദിവസത്തേക്ക് ഡോക്ടറായി ഇരിട്ടി അയ്യപ്പൻകാവ് സ്വദേശിനി ഫാത്തിമ

ഒരു ദിവസത്തേക്ക് ഡോക്ടറായി ഇരിട്ടി അയ്യപ്പൻകാവ് സ്വദേശിനി ഫാത്തിമ


mathrubhumi.com
നാരായണ ഹെൽത്ത് സിറ്റിയിൽ എ.കെ. ഫാത്തിമ ഡോക്ടറായപ്പോൾ

ബെംഗളൂരു : ബെംഗളൂരു നാരായണ ഹെൽത്ത് സിറ്റിയിൽ ഒരു ദിവസത്തേക്ക് ഡോക്ടറായി മലയാളി പെൺകുട്ടി. തലാസീമിയ ബാധിച്ച കണ്ണൂർ ഇരിട്ടി അയ്യപ്പൻകാവ് സ്വദേശി എ.കെ. ഫാത്തിമയാണ് (9) ഡോക്ടറാകണമെന്ന ആഗ്രഹം സാക്ഷാത്കരിച്ചത്. പീഡിയാട്രിക് ഹേമറ്റോളജി, ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗത്തിലാണ് ഡോക്ടറായത്. സ്റ്റെതസ്കോപ് ഉപയോഗിക്കുന്ന രീതിയും രോഗികളെ പരിശോധിക്കുന്നതിനെക്കുറിച്ചുമെല്ലാം ഫാത്തിമയ്ക്ക് ചെറിയരീതിയിൽ പരിശീലനം നൽകിയിരുന്നു. ഡോക്ടർമാർക്കൊപ്പം രോഗികളെ പരിശോധിക്കാനും ഫാത്തിമ പോയി.

ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിശോധനകൾക്കായി കഴിഞ്ഞ ആഴ്ചയാണ് ഫാത്തിമ ആശുപത്രിയിലെത്തിയത്. ഭാവിയിൽ ഡോക്ടറാകണമെന്ന ആഗ്രഹം ഫാത്തിമ പ്രകടിപ്പിച്ചത് അറിഞ്ഞ നാരായണ ഹെൽത്ത് സിറ്റി, ‘മേക്ക് എ വിഷ്’ ഫൗണ്ടേഷനുമായി സഹകരിച്ച് ഒരുദിവസത്തേക്ക് ഡോക്ടറാകാനുള്ള അവസരം ഒരുക്കി.

ജീവിതത്തിലെ ഏറ്റവും നല്ല ദിനമായിരുന്നു ഇതെന്നും ഡോക്ടർമാരുടെ സേവനം നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നെന്ന് മനസ്സിലാക്കിയെന്ന് ഫാത്തിമ പറഞ്ഞു. അസുഖം ഭേദമായി ഭാവിയിൽ ഡോക്ടറാകാൻ എല്ലാവിധ കഠിനാധ്വാനവും ചെയ്യുമെന്ന് ഫാത്തിമ പറഞ്ഞു.

പീഡിയാട്രിക് ഹേമറ്റോളജി, ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗം ഡയറക്ടർ ഡോ. സുനിൽ ഭട്ടാണ് ഫാത്തിമയെ ഡോക്ടറാകാൻ സഹായിച്ചത്