നിറയെ യാത്രക്കാരുമായി ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി യാത്ര, കെഎസ്ആര്‍ടിസി ബസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസ്

നിറയെ യാത്രക്കാരുമായി ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി യാത്ര, കെഎസ്ആര്‍ടിസി ബസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസ്


മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി കെ എസ് ആര്‍ ടി സി ബസ് യാത്ര. മലപ്പുറം തിരൂരിൽ നിന്നും പൊന്നാനിക്ക് പോയ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പിടികൂടി. ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാർക്ക് ലൈറ്റും ഇല്ലാതെയായിരുന്നു കെ എസ് ആര്‍ ടി സി യാത്ര. ഡ്രൈവർക്കെതിരെ കേസെടുത്തു.