ഓട്ടോ ഡ്രൈവറെ ഉളിയിൽ ആവിലാടെ റബ്ബർ തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി: മീത്തലെ പുന്നാട് സ്വദേശിയും ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറും റബ്ബർ ടാപ്പിംഗ് തൊഴിലാളിയുമായ യുവാവിനെ ആവിലാടെ റബ്ബർതോട്ടത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാറേങ്ങാട്ടെ ടി. എം. രജീഷി (42) നെയാണ് മേലാസകലം തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാരായി കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: മോനിഷ..
സഹോദരങ്ങൾ: രാജീവൻ, രാധ, പരേതനായ രാജേഷ്.
