ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം


ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം


പേരാവൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നല്കി. പ്രസവവേദനയെത്തുടർന്ന് ചൊച്ചാഴ്ച രാത്രി എട്ട് മണിയോടെയാണ് ബീനയുടെ ഭർത്താവ് സജ്ജീവൻ 108 ആംബുലൻസിൻ്റെ സേവനം തേടിയത്.ഇരിട്ടിയിൽ നിന്നുമെത്തിയ ആംബുലൻസിൽ ആസ്പത്രിയിലേക്ക് വരവെ പാലപ്പുഴക്ക് സമീപത്ത് വെച്ചായിരുന്നു ബീന ആൺകുഞ്ഞിന് ജന്മം നല്കിയത്. ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് സജിമോൻ ജോസും ഡ്രൈവർ സിനു വർഗീസും ആവശ്യമായ പരിചരണം നല്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും പേരാവൂർ താലൂക്കാസ്‌പത്രിയിൽ പ്രവേശിപ്പിച്ചു