കേരളത്തിലെ 21 എസ് പിമാർക്ക് ഐപിഎസ്, കേന്ദ്ര സർക്കാർ വിജ്ഞാപനം

കേരളത്തിലെ 21 എസ് പിമാർക്ക് ഐപിഎസ്, കേന്ദ്ര സർക്കാർ വിജ്ഞാപനം


ദില്ലി : കേരളത്തിലെ 21 എസ് പിമാർക്ക് ഐപിഎസ് നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനം. 2019, 2020 വർഷങ്ങളിലേക്കാണ് വിജ്ഞാപനം ഇറക്കിയത്. രണ്ടു വർഷങ്ങളിലായി 23 ഉദ്യോഗസ്ഥരുടെ പേരുകളാണ് അവസാന പട്ടികയിൽ ഉള്‍പ്പെട്ടത്. ഇതിൽ വകുപ്പുതല അന്വേഷണം നേരിടുന്ന രണ്ട് എസ്പിമാരെ യു പി എസ് സി ഒഴിവാക്കി. ഇവർക്കെതിരായ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്കാവും ഐപിഎസ് നൽകുക. ഐപിഎസ് ലഭിച്ചവരിൽ 11 പേർ സർവ്വീസിൽ നിന്ന് വിരമിച്ചവരാണ്. ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥർ നാളെ സർവ്വീസിൽ പ്രവേശിക്കും.