300 കിലോ തേങ്ങ തട്ടിയെടുത്ത ആറളം സ്വദേശിയായ യുവാവ് 300 ദിവസത്തിന് ശേഷം അറസ്റ്റിൽ

300 കിലോ തേങ്ങ തട്ടിയെടുത്ത ആറളം സ്വദേശിയായ യുവാവ് 300 ദിവസത്തിന് ശേഷം അറസ്റ്റിൽ



ജീവനക്കാരനെ കബളിപ്പിച്ച് 300 കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയയാൾ 300 ദിവസത്തിന് ശേഷം അറസ്റ്റിൽ.

വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷ് (35) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ
സംഭവം.

ആലുവയിലെ
മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ച് നാളികേരം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയി.